1

തൃശൂർ: തൃശൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ അംഗങ്ങളായ ഡോക്ടർമാരും നഴ്‌സുമാരും സന്നദ്ധ പ്രവർത്തരും മൂന്ന് ദമ്പതിമാരും അടക്കം 30 പേർ ലിവിംഗ് വിൽ (മരണതാത്പര്യ പത്രം) തയ്യാറാക്കി ഒപ്പുവച്ചു.

ചികിൽസിച്ച് സുഖപ്പെടുത്താനാകാത്തതും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനിടയില്ലെന്ന് ഉറപ്പായതുമായ രോഗാവസ്ഥയിൽ ഒരാൾ എത്തുകയും, തനിക്ക് ഇനിയെന്ത് ചികിത്സയാണ് വേണ്ടതെന്ന് തീരുമാനിക്കാനുള്ള ശേഷി ആ വ്യക്തിക്ക് നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ മരണം നീട്ടിവയ്ക്കാനുള്ള എല്ലാ സംവിധാനങ്ങളും പിൻവലിക്കണമെന്ന് നിർദ്ദേശിച്ച് കൊണ്ട് ആ വ്യക്തി മുൻകൂട്ടി തയ്യാറാക്കുന്ന പ്രമാണമാണിത്.

ഡോ. പി.വി. അജയൻ രേഖകൾ സാക്ഷ്യപ്പെടുത്തി. ഡോക്ടർമാരായ ഇ. ദിവാകരൻ, കെ. ഗോപിനാഥൻ, സി. സതീഷ്‌കുമാർ, സി.കെ. ബ്രഹ്മപുത്രൻ, ശ്രീദേവി നാരായണൻ, സിസ്റ്റർ പി.എസ്. സിനി, ഇന്ത്യൻ അസോസിയേഷൻ ഒഫ് പാലിയേറ്റീവ് കെയർ, കേരള ട്രഷറർ എം. രാമകൃഷ്ണൻ നായർ, സന്നദ്ധ പ്രവർത്തകരായ പ്രൊഫ. എൻ.എൻ. ഗോകുൽദാസ്, പി.വി. മോഹനൻ, ഇന്ദിര ഗോപിനാഥ്, എസ്. ബാലകൃഷ്ണൻ, ഹെലൻ തമ്പി തുടങ്ങിയവർ ഒപ്പുവെച്ചവരിൽ ഉൾപ്പെടുന്നു.