തൃശൂർ: കേന്ദ്ര വിഹിതം അനുവദിക്കാത്തതിന്റെ ഭാഗമായി രണ്ട് മാസമായി ശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറേഷൻ തൃശൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുളള സമരശൃംഖലയുടെ ഭാഗമായി ഡി.എം.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ ജ്വാലനടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി.ജോസഫ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പ്രഫുൽ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി സുധാകരൻ, എൻ.എച്ച്.എം ഫെഡറേഷൻ ഭാരവാഹികളായ കിരൺ, സി.സി പോൾ വിജീഷ്, സുമി രാജലക്ഷ്മി എന്നിവർ സംസാരിച്ചു. 15 കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ സമരവുമായി മുന്നോട്ടുപോകാൻ സംസ്ഥാന ഫെഡറേഷൻ തീരുമാനിച്ചു.