തൃശൂർ: നവകേരളം കർമപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ 1092 സ്ഥാപനങ്ങളിൽ ഗ്രേഡിംഗ് നടത്തിയതിൽ 715 സ്ഥാപനങ്ങൾക്ക് ഹരിതപദവി. ഹരിത സ്ഥാപനങ്ങളിൽ 116ന് എ പ്ലസ് ഗ്രേഡും 599ന് എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.
377 സ്ഥാപനങ്ങൾക്ക് ഗ്രേഡ് ലഭിച്ചില്ല. ഇവയിൽ തുടർപ്രവർത്തനങ്ങൾ പൂർത്തീകരിച്ച് എ പ്ലസ്, എ ഗ്രേഡ് ലഭിക്കുന്നവിധം ഹരിതസ്ഥാപനമായി മാറ്റുന്നതിന് നടപടി സ്വീകരിക്കും. ഗ്രീൻ പ്രോട്ടോക്കോൾ പാലനം, ഇ- മാലിന്യം, ഉപയോഗശൂന്യമായ ഫർണിച്ചർ കൈമാറൽ, ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് പരിശോധന നടത്തിയത്.
എ പ്ലസ്, എ ഗ്രേഡ് ലഭിച്ച സ്ഥാപനങ്ങൾക്കുള്ള ഹരിത ഓഫീസ് സർട്ടിഫിക്കറ്റ് വിതരണവും ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാന മില്ലറ്റ് മിഷന്റെ സഹകരണത്തോടെ കർഷകർക്കുള്ള വിത്ത് വിതരണ ഉദ്ഘാടനവും റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചിരുന്നു.