prince-

തൃശൂർ: 'ദൃഷ്ടി ' പദ്ധതിയുടെ ഭാഗമായി രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്ന ഗ്ലകോമ വാരാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് മികച്ച ആയുർവേദ നേത്ര ചികിത്സ നടക്കുന്നത് രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ ആണെന്നത് അഭിമാനകരമാണെന്നും നേത്ര പരിശോധന ഉപകരണങ്ങൾ ലഭ്യമാക്കുന്നതിൽ മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ നൽകിയത് ഓർക്കേണ്ടതാണെന്നും പ്രിൻസ് പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഇ.എ. സോണിയ അദ്ധ്യക്ഷയായി. ഡോ. പി.കെ. നേത്രദാസ്, ഡോ. ശരണ്യ ഉണ്ണിക്കൃഷ്ണൻ, ഡോ. മേരി സെബാസ്റ്റ്യൻ, ഡോ. കെ.എം. ഷിനി, ഡോ. സുമിത പ്രകാശ് എന്നിവർ സംസാരിച്ചു.