ch
ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നെയ് സമർപ്പണം ആരംഭിച്ചപ്പോൾ.

ആറാട്ടുപുഴ : ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തോടനുബന്ധിച്ച് നെയ് സമർപ്പണത്തിന് തുടക്കമായി. ക്ഷേത്രനടപ്പുരയിൽ ഒരുക്കിവച്ചിരുന്ന ഓട്ടു ചരക്കിലാണ് ഭക്തർ കൂട്ടമായി നെയ് സമർപ്പിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, കമ്മിഷണർ സി. അനിൽകുമാർ, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമ്മിഷണർ എം.ആർ. മിനി, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ എന്നിവരും ശാസ്താവിന് നെയ് സമർപ്പിച്ചു. സമ്പൂർണ നെയ് വിളക്കിനും ശ്രീലകത്തും ചുറ്റിലുമുള്ള നെയ് വിളക്കിനും വേണ്ടിയുള്ള സമർപ്പണമായിരുന്നു ഇത്. ഗ്രാമബലി വരെയുള്ള പത്തു ദിവസങ്ങളിൽ ശ്രീലകത്തും ചുറ്റിലുമുള്ള എല്ലാ വിളക്കുകളിലും നെയ്ത്തിരിയാണ് തെളിയുക. പൂരം വരെയുള്ള ദിവസങ്ങളിൽ ശാസ്താവിന്റെ തിരുനടയിൽ ഭക്തജനങ്ങൾക്ക് നെയ് സമർപ്പിക്കാനുള്ള സൗകര്യം ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഏർപ്പെടുത്തിയിട്ടുണ്ട്