ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിലെ ഘടക ക്ഷേത്രങ്ങൾക്ക് കൊച്ചിൻ ദേവസ്വം ബോർഡിന്റെ പൂരത്തിനുള്ള സംഭാവനത്തുകയുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ നിർവഹിച്ചു. പെരുവനം-ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് കെ. രാജീവ് മേനോന് ആദ്യ ചെക്ക് കൈമാറി. സ്വകാര്യ ക്ഷേത്രങ്ങൾക്കും ദേവസ്വം ക്ഷേത്രങ്ങൾക്കും ചെക്കുകൾ നൽകി. എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, സി. അനിൽകുമാർ, പി. ബിന്ദു, സുനിൽ കർത്ത, എം.ആർ. മിനി, എം. രാജേന്ദ്രൻ, യു. അനിൽകുമാർ, സന്തോഷ് കുമാർ, നന്ദകുമാർ, സി. സുധാകരൻ എന്നിവർ പങ്കെടുത്തു.