തൃശൂർ: സർക്കാർ ജീവനക്കാർക്കും, അദ്ധ്യാപകർക്കും ലഭിക്കേണ്ട രണ്ട് ശതമാനം ക്ഷാമബത്തയുടെ കുടിശ്ശിക നൽകാത്തതിൽ കേരള ഗസറ്റഡ് ഓഫീസ് യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സർക്കാർ ജീവനക്കാർക്ക് 28 ശതമാനം ക്ഷാമബത്ത ലഭിക്കേണ്ട സ്ഥാനത്ത് ഏപ്രിൽ മാസം മുതൽ ഒമ്പത് ശതമാനം ക്ഷാമബത്ത മാത്രമാണ് ലഭിക്കാൻ പോകുന്നത്. എന്നാൽ കുടിശ്ശിക തുക നൽകാതെ ക്ഷാമബത്ത ഉത്തരവ് ഇറങ്ങുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. ഷൈൻ, വർക്കിംഗ് പ്രസിഡന്റ് സി.വി. കുര്യാക്കോസ്, ജില്ലാ പ്രസിഡന്റ് ഡോ. സി.ബി. അജിത്ത് കുമാർ, എ.എൻ. മനോജ്, സി.എം. അനീഷ്, പി.പി. ശരത് മോഹൻ, ഇ.കെ. സുധീർ, ടി.കെ. ജോസഫ്, കെ.പി. ഗിരീഷ് എന്നിവർ സംസാരിച്ചു.