medi

തൃശൂർ: സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശ്ശിക ലയിപ്പിക്കാതെ ഉത്തരവ് ഇറങ്ങിയതിലും ജീവനക്കാർക്ക് നൽകാനുള്ള കുടിശ്ശിക നൽകാത്തതതിലും പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഴ്‌സിംഗ് സൂപ്രണ്ട് ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ധർണ ജില്ലാ കമ്മിറ്റി മെമ്പർ കെ.പി. ഗിരീഷ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ബ്രാഞ്ച് വൈസ് പ്രസിഡന്റ് മുഹമ്മദ് നിസാർ അദ്ധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി വി.എ. ഷാജി, എൻ.ജി.ഒ അസോ. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്. മധു, എം.ജി. രഘുനാഥ്, പി.എം. ഷീബു, ടി.എ. അൻസാർ, ഒ.പി. സാലി, ഹരിദാസ്, കെ.പി. ഗിരീശൻ, പി. മീര, സി.ആർ. ബബിത തുടങ്ങിയവർ നേതൃത്വം നൽകി.