1

വടക്കാഞ്ചേരി/ചേലക്കര : നമ്മുടെ രാജ്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ ഈ വരുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വോട്ടു ചെയ്യുമെന്ന് കെ. രാധാകൃഷ്ണൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി വടക്കാഞ്ചേരി തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസുകാർ മുഴുവൻ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത മുൻ.എം.പി പി.കെ.ബിജു പറഞ്ഞു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ കെ.കെ.വത്സരാജ്, ബേബി നെല്ലിക്കുഴി, അഡ്വ.സി.ടി.ജോഫി, മനോജ് കടമ്പാട്ട്, സി.ഡി.ജോസ്, വിൻസെന്റ് പുത്തൂർ, എൻ.ആർ.ബാലൻ, മേരി തോമസ്, പി.എൻ.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. അതേസമയം ചേലക്കര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.സി.മൊയ്തീൻ എം.എൽ.എ, കലാമണ്ഡലം ഹൈമാവതി ടീച്ചർ, മണ്ഡലം കൺവീനർ പി.എ.ബാബു, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി സി.കെ.രാജേന്ദ്രൻ, ഘടകകക്ഷി നേതാക്കളായ ഷാജി ആനിതോട്ടം, അഡ്വ.രവി കെ.മാരാർ, പി.ഐ.റപ്പായി, ഷൈജു ബഷീർ, ബാലൻ കണിമംഗലം, പി.ജി.കൃഷ്ണൻകുട്ടി, അലി അമ്പലത്ത്, കെ.വി.നഫീസ തുടങ്ങിയവർ പ്രസംഗിച്ചു.