ഗുരുവായൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽ കുമാറിന്റെ മൂന്നാംഘട്ട പര്യടനത്തിന് തുടക്കം. ഗുരുവായൂർ നിയോജക മണ്ഡലത്തിലായിരുന്നു പര്യടനം. രാവിലെ ഗുരുവായൂർ ക്ഷേത്രം തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിനെയും രാജാ കമ്പനിഉടമ സലീം ഹാജിയെയും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.
കൗക്കാനപ്പെട്ടിയിൽ തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം ചെലവഴിച്ച ശേഷം കൊച്ചന്നൂർ സുന്നത്ത് ജമാ അത്ത് പള്ളി, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രം വടക്കെക്കാട്, ഞമ്മനേങ്ങാട് പള്ളി, സേക്രഡ് ഹാർട്ട്‌സ് എൽ പി സ്‌കൂൾ വയലത്തൂർ എന്നിവിടങ്ങളിലും സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു.
ഉച്ചയ്ക്കു ശേഷം തൊഴിയൂരിലെ സി.എം.യു.പി സ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പം ചെലവഴിച്ച സ്ഥാനാർത്ഥി പഠനോത്സവത്തിൽ പങ്കെടുത്താണ് മടങ്ങിയത്. മമ്മിയൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളും സ്ഥാനാർത്ഥി സന്ദർശിച്ചു. തൊഴിയൂർ സ്വതന്ത്ര മലബാർ സുറിയാനി സഭ മേലദ്ധ്യക്ഷൻ സിറിൽ മാർ ബസിലയോസ് മെത്രാപ്പോലീത്തയെ തൊഴിയൂർ എം.ഐ.സി പള്ളയിൽ സന്ദർശിച്ചു.
പെരിയമ്പലം ബീച്ചിലെ തൊഴിലാളികളുടെയും മാവിൻചുവട് പ്രദേശവാസികളുടെയും സ്വീകരണം ഏറ്റുവാങ്ങിയശേഷം, പുന്നയൂർക്കുളം സ്വാതി നഴ്‌സിംഗ് ഹോം സന്ദർശിച്ചു അവിടുത്തെ തൊഴിലാളികളുമായി അൽപ്പനേരം ചെലവഴിച്ചു. ഹാപ്പി മാർട്ട് പാറൂറിലെ തൊഴിലാളികളെയും നേരിൽകണ്ട് വോട്ടഭ്യർത്ഥിച്ചു.
അകലാട് കാട്ടിലെ പള്ളി മഹല്ല് കമ്മിറ്റി, തെക്കെ പുന്നയൂർ മുസ്‌ലിം മഹല്ല് കമ്മിറ്റി, അകലാട് മൊയ്തീൻ പള്ളി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. എൽ.ഡി.എഫ് മണത്തല കൺവെൻഷനിലും എൽ.ഡി.എഫ് കോട്ടപ്പടി കൺവെൻഷനിലും പങ്കെടുത്ത ശേഷമാണ് ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പര്യടനം പൂർത്തിയാക്കിയത്.