pressclub
ലഹരിക്കെതിരേ പ്രസ്‌ക്ലബ് നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായി ജഴ്‌സി പ്രകാശനം ഫുട്‌ബോൾ ഇതിഹാസം ഐ.എം. വിജയൻ നിർവഹിക്കുന്നു.

തൃശൂർ: ലഹരിക്കെതിരെ യുവാക്കളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി തൃശൂർ പ്രസ്‌ ക്ലബ് നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റിനോട് അനുബന്ധിച്ച് ജഴ്‌സി പ്രകാശനം ഫുട്‌ബാൾ ഇതിഹാസം ഐ.എം. വിജയൻ നിർവഹിച്ചു. പ്രസ്‌ ക്ലബ് ടീം ക്യാപ്ടൻ കെ. പ്രഭാത് ജഴ്‌സി ഏറ്റുവാങ്ങി. പ്രസ്‌ ക്ലബിൽ നടന്ന ചടങ്ങിൽ കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് ഒ. രാധിക അദ്ധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത, ജില്ലാ സെക്രട്ടറി പോൾ മാത്യു, സ്‌പോർട്‌സ് കൺവീനർ കെ. സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. 17ന് രാവിലെ എട്ടുമുതൽ അരണാട്ടുകര നേതാജി ഗ്രൗണ്ടിലാണ് ടൂർണമെന്റ് നടക്കുക. കോർപറേഷൻ കൗൺസിലർമാരും പ്രസ്‌ ക്ലബ് ടീമുമായി പ്രദർശന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.