ആമ്പല്ലൂർ: എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ആമ്പല്ലൂർ മണ്ഡലത്തിൽ പര്യടനം നടത്തി. മണ്ഡലപര്യടനം ചിറ്റിശ്ശേരി സെന്റ് മേരീസ് ദേവാലയ വികാരിയുടെ അനുഗ്രഹത്തോടെയായിരുന്നു തുടക്കം. തുടർന്ന് ആമ്പല്ലൂർ ചിറ്റിശ്ശേരി ഭാഗങ്ങളിലെ ഓട്ടു കമ്പനികളിലെ നിർമ്മാണ തൊഴിലാളികളോടും അതിഥി തൊഴിലാളികളോട് ഹിന്ദിയിലും വോട്ട് അഭ്യർത്ഥിച്ച ശേഷം കാരുണ്യ എഫ്.സി കോൺവെന്റ്, തൃക്കൂർ ഖാദി കേന്ദ്രം, ഭാരത് പുനർജീവൻ ട്രസ്റ്റ്, മതിക്കുന്ന് അമ്പലം എന്നിവിടങ്ങളിലെത്തി.
തുടർന്ന് പാഠം വഴി കോളനി അമ്പലം മണ്ണംപേട്ട കാളക്കല്ല് പാവ കമ്പനികൾ, കരയാൻ പാടം കോരനുടി, കലവറക്കുന്ന്, ഗാലക്‌സി ക്ലബ്, ഐക്കരക്കുന്ന് ഭക്തജന കൂട്ടായ്മ ഭക്തജന കൂട്ടായ്മ, നന്ദിപുലം സെന്റർ തുടർന്ന് വരന്തരപ്പിള്ളി അങ്ങാടിയിൽ റോഡ് ഷോയും ഉണ്ടായി. വിവിധ പാർട്ടികൾ വിട്ടുവന്ന നിരവധി പ്രവർത്തകർക്ക് അംഗത്വ വിതരണവും നടന്നു. പ്രകടനവും പൊതുസമ്മേളനവും നടന്നു.