ഇരിങ്ങാലക്കുട: യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി. ഇരിങ്ങാലക്കുട മണ്ഡലത്തിൽ പ്രചാരണങ്ങൾക്ക് തുടക്കമിട്ടാണ് ഇന്നലെ രാവിലെ കൂടൽമാണിക്യം ക്ഷേത്രത്തിലെത്തിയത്. യു.ഡി.എഫ് നേതാക്കളായ എം.പി. ജാക്‌സൺ, അഡ്വ. തോമസ് ഉണ്ണിയാടൻ, എം.എസ്. അനിൽകുമാർ തുടങ്ങി നിരവധി നേതാക്കൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.