 
ഊരകം മേഖലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ എം.പി പ്രസംഗിക്കുന്നു.
ചേർപ്പ്: പെരുവനം-ആറാട്ടുപുഴ ദേവസംഗമത്തിന് മുമ്പ് തൃശൂർ-കൊടുങ്ങല്ലൂർ റോഡിലെ ഊരകം മുതൽ തേവർ റോഡ് വരെയുള്ള റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. ഊരകം മേഖലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധർണ സുനിൽ ലാലൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എൻ. സുരേഷ് അദ്ധ്യക്ഷനായി. കെ.കെ. കൊച്ചുമുഹമ്മദ്, എം.കെ. അബ്ദുൾ സലാം, ബിജു കുണ്ടുകുളം, സിജോ ജോർജ്, ജോൺ ആന്റണി, സുജിഷ കള്ളിയത്ത്, കെ. രാധാകൃഷ്ണൻ, വിദ്യ രമേഷ് എന്നിവർ പ്രസംഗിച്ചു.