ഗുരുവായൂർ: കവി രാധാകൃഷ്ണൻ കാക്കശ്ശേരിക്ക് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം സാഹിത്യകാരൻ സി.രാധാകൃഷ്ണൻ സമ്മാനിച്ചു. പൂന്താന ദിനാഘോഷത്തിന്റെയും സാംസ്‌കാരിക സമ്മേളനത്തിന്റെയും ഉദ്ഘാടനം ഡോ.കെ.എം.അനിൽ നിർവഹിച്ചു. ജ്ഞാനപ്പാനയ്ക്കപ്പുറം ഒരു തത്ത്വചിന്തയുമില്ലെന്ന് പഠിപ്പിച്ച കവിയാണ് പൂന്താനമെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫസർ എം.ഹരിദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷനായി. ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സംസാരിച്ചു. പൂന്താനം കൃതികളെ അധികരിച്ച് സാഹിത്യ സെമിനാറും കവിയരങ്ങും സംഘടിപ്പിച്ചു. സാഹിത്യകാരൻ സി.രാധാകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ.സുവർണ്ണ നാലപ്പാട്, ഡോ.സജിത്ത് ഏവൂരേത്ത് എന്നിവർ പ്രബന്ധമവതരിപ്പിച്ചു. പ്രബന്ധാവതാരകർക്ക് ദേവസ്വത്തിന്റെ ഉപഹാരം ദേവസ്വം ചെയർമാൻ സമ്മാനിച്ചു.