1

തൃശൂർ: ആലത്തൂർ എം.പി രമ്യ ഹരിദാസിന്റെ പ്രാദേശിക വികസന ഫണ്ടിന് നൂറ് ശതമാനത്തിനും ഭരണാനുമതി. ലഭിക്കേണ്ട 25 കോടിയിൽ കൊവിഡ് മൂലം 8 കോടി രൂപ വീതം എല്ലാ എം.പിമാർക്കും വെട്ടിക്കുറച്ചിരുന്നു. തനിക്ക് ലഭിച്ച 17 കോടിയും മുൻ എം.പി പി.കെ.ബിജു ചെലവഴിക്കാതിരുന്ന 3 കോടിയും സഹിതം 20 കോടിക്കാണ് ഭരണാനുമതി ലഭിച്ച് പാലക്കാട്, തൃശൂർ ജില്ലാ കളക്ടർമാരിൽ നിന്ന് ഉത്തരവ് ലഭിച്ചതെന്ന് അവർ അറിയിച്ചു. 10 കോടിയുടേത് പൂർത്തിയായി. ബാക്കി നിർവഹണ ഘട്ടത്തിലാണെന്നും അറിയിച്ചു. പട്ടികജാതി പദ്ധതികൾക്ക് 2.55കോടിയും പട്ടികവർഗ്ഗ പദ്ധതികൾക്ക് 1.30 കോടിയും പൊതു പദ്ധതികൾ 16.05 കോടിയുമാണ് ലഭിക്കുക.