valapad
വലപ്പാട് ബീച്ച് സബ് സെന്റർ നിർമ്മാണോദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിക്കുന്നു.

വലപ്പാട് : ബീച്ച് സബ് സെന്റർ കെട്ടിട നിർമ്മാണോദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം മജ്ഞുള അരുണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത്, മല്ലിക ദേവൻ, രശ്മി സിജോ, ഇ.പി. അജയഘോഷ് എന്നിവർ സംസാരിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ ചെലവഴിച്ചാണ് സബ് സെന്റർ നിർമ്മിക്കുന്നത്.