കൊടുങ്ങല്ലൂർ: മോദി സർക്കാരിനെ താഴെയിറക്കുക, ഇന്ത്യയെ സംരക്ഷിക്കുക, ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഇടതുപക്ഷ സംയുക്ത കർഷക സംഘടന കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എൻ. പുരത്ത് നടത്തിയ പ്രതിഷേധ യോഗം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കർഷകസംഘം മണ്ഡലം സെക്രട്ടറി അഡ്വ. ജ്യോതിപ്രകാശ് അദ്ധ്യക്ഷയായി. കർഷകസംഘം ഏരിയാ പ്രസിഡന്റ് കെ.കെ. അബീദലി, ട്രഷറർ ടി.കെ. രമേഷ് ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്. മോഹനൻ, ടി.കെ. ചന്ദ്രബാബു, വില്ലേജ് സെക്രട്ടറിമാരായ കെ. രഘുനാഥ്, ബിന്ദു മോഹൻലാൽ, എം.കെ. സിദ്ധിഖ്, എം.സി. സന്ദീപ്, കെ.എസ്. ദിലീപ് തുടങ്ങിയവർ സംസാരിച്ചു.