ചേലക്കര: പൈങ്കുളം വാഴാലിക്കാവ് വേലയ്ക്ക് കമ്പം കത്തിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധം. വേലയുടെ ഭാഗമായി ആചാരമായി നടക്കാറുള്ളതാണ് കമ്പം ചമയ്ക്കൽ. ഇന്നലെ രാത്രി കാവിൽ കൂട്ടി എഴുന്നെള്ളിപ്പ് കഴിഞ്ഞ് കമ്പം ചമയ്ക്കലും കഴിഞ്ഞ് കമ്പം കൊളുത്തുന്നതിന് തെട്ടുമുമ്പാണ് പൊലീസ് അധികൃതർ കമ്പം കത്തിക്കാൻ പാടില്ലന്ന നിർദ്ധേശവുമായി വന്നത്. തുടർന്ന് വിശ്വാസികളും പൊലീസുദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പൊലീസ് ലാത്തി വീശി. മുൻ കാലങ്ങളിൽ വെടിക്കെട്ട് നടത്തിയിരുന്ന ഇവിടെ ആചാരത്തിന്റെ ഭാഗമായുള്ള കമ്പം കത്തിക്കുന്നതിനുള്ള അവകാശം വരെ തടയുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണുള്ളത്.