കൊടുങ്ങല്ലൂർ: സമഗ്ര ശിക്ഷാ കേരളം മതിലകം ബി.ആർ.സിയുടെ നേതൃത്വത്തിൽ ശ്രീനാരായണപുരം പഞ്ചായത്ത് കെട്ടിടത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ഓട്ടിസം സെന്റർ പ്രവർത്തനം പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സജിത പ്രദീപ് അദ്ധ്യക്ഷയായി. നാഷണൽ സർവീസ് സ്‌കീം കൊടുങ്ങല്ലൂർ, മാള ക്ലസ്റ്ററുകളുടെ ആഭിമുഖ്യത്തിൽ 22000 രൂപയുടെ ലേണിംഗ് ടീച്ചിംഗ് മെറ്റീരിയലുകളും കുട്ടികൾക്ക് ആവശ്യമായ കളി ഉപകരണങ്ങളും ക്ലസ്റ്റർ കൺവീനർമാരായ ഇ.ആർ. രേഖ, എ.എ. തോമസിൽ എന്നിവരിൽ നിന്നും പ്രസിഡന്റ് ഏറ്റുവാങ്ങി. ചടങ്ങിൽ മതിലകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുമതി സുന്ദരൻ, കെ.എ. അയൂബ്, സി.സി. ജയ, എം.ആർ. സച്ചിദാനന്ദൻ, ജി.എൽ.പി.എസ് പാപ്പിനിവട്ടം സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷാർലറ്റ്, ബി.പി.സി സിജിമോൾ, ട്രെയിനർ റസിയ തുടങ്ങിയവർ സംസാരിച്ചു.