1

തൃശൂർ: തൃശൂർ വാക്കേഴ്‌സ് ക്‌ളബ് പ്രവർത്തകർക്കൊപ്പം പാട്ടുപാടി തൃശൂർ ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. ഇന്നലെയാണ് തൃശൂർ കോർപ്പേേറൻ സ്റ്റേഡിയത്തിലെത്തി ക്‌ളബ് പ്രവർത്തകർക്കൊപ്പം സമയം ചെലവിട്ടത്. ചെറുപ്പത്തിൽ ചാക്കോള ട്രോഫിക്കായുള്ള കളി കാണാൻ 50 പൈസ കൊടുത്ത് സ്റ്റേഡിയത്തിൽ എത്തിയിരുന്നത് മുരളീധരൻ ഓർമ്മിച്ചു. കസേരയ്ക്ക് അന്ന് രണ്ട് രൂപയായിരുന്നു. കസേരയിലിരുന്നാൽ ബോൾ മുഖത്ത് തട്ടാൻ സാദ്ധ്യതയുള്ളതിനാലാണ് കസേരയിലിരിക്കാതെ സ്റ്റേഡിയത്തിൽ ഇരുന്നത്. ഈ സന്ദർഭത്തിൽ രാഷ്ട്രീയം പറയാൻ താത്പര്യമില്ലെന്നും ഓർമ്മകൾ പങ്കുവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.