കൊടുങ്ങല്ലൂർ : ആല ശ്രീനാരായണ ധർമ്മ പ്രകാശിനി യോഗം വക ദേശീകാലയ ക്ഷേത്രത്തിലെ മീന മഹോത്സവത്തിന് കൊടിയേറി. ആറ് ദേശപ്പൂരങ്ങളുടെ അങ്കമ്പടിയോടെ ചെരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെയും മാരുതിപുരം ദേവദാസിന്റേയും പ്രാമാണികത്തിൽ 20ന് ഏഴ് ഗജവീരന്മാർ അണിനിരന്ന് കൂട്ടിയെഴുന്നള്ളിപ്പ് നടത്തും. ചെമ്മാലിൽ നാരായണൻകുട്ടി ശാന്തികൾ താന്ത്രികക്രിയകൾ വഹിക്കും. കോരു ആശാൻ സ്മാരക വൈദികസംഘം ആചാര്യൻ പ്രകാശൻ ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജയോടെ ആരംഭിക്കുന്ന ഉത്സവ ക്രിയകൾക്ക് ശ്രാവൺ ശാന്തി, സുബീഷ് ചെത്തിപ്പാടത്ത്, സോമൻ ചീരോത്ത് എന്നിവർ നേതൃത്വം നൽകും. 19ന് വൈകിട്ട് വിവേകാനന്ദ കാവടി സംഘത്തിന്റെ വർണക്കാവടികൾ മഹോത്സവത്തിന് ശോഭ കൂട്ടും. 21ന് പനന്തറച്ചാൽ ആറാട്ടുകടവിൽ നടത്തുന്ന ആറാട്ടോടെ മഹോത്സത്തിന് സമാപനമാകും.