കുന്നംകുളം: നഗരസഭയിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. തിരഞ്ഞെടുത്ത 39 പേർക്കാണ് ലാപ് ടോപുകൾ നൽകിയത്. ചെയർപേഴ്‌സൺ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ 2023-24 വാർഷിക പദ്ധതി പ്രകാരം പതിനഞ്ചുലക്ഷത്തി അറുപതിനായിരം രൂപയാണ് പദ്ധതിയ്ക്കായി നഗരസഭ ചെലവഴിച്ചത്. ഗവ. ഇ മാർക്കറ്റിങ് സംവിധാനം വഴിയാണ് ലാപ് ടോപ് വിതരണ പദ്ധതി ആവിഷ്‌കരിച്ചത്. വികസന സ്ഥിരം സമിതി അധ്യക്ഷൻ പി.എം. സുരേഷ് അധ്യക്ഷത വഹിച്ചു. ടി.സോമശേഖരൻ, പി.കെ. ഷെബീർ, ഗീത ശശി, ലെബീബ് ഹസ്സൻ, കെ.ബി. വിശ്വനാഥൻ, പട്ടികജാതി വികസന ഓഫീസർ എം. എൻ. ബിന്ദു, വി.എ. അനു, സ്വാതി സോമൻ, മഹിത ചന്ദ്രൻ, ഐശ്വര്യ തുടങ്ങിയവർ പങ്കെടുത്തു.