കൊടുങ്ങല്ലൂർ: എൽ.ഡി.എഫ് ചാലക്കുടി ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി സി. രവീന്ദ്രനാഥിന്റെ വിജയത്തിനായുള്ള ശ്രീനാരായണപുരം മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി സി.എൻ. സതീഷ് കുമാർ അദ്ധ്യക്ഷനായി. നേതാക്കളായ ടി.കെ. രമേശ്ബാബു, എം.എസ്. മോഹനൻ, എ.എസ്. സിദ്ധാർത്ഥൻ, അഡ്വ. എ.ഡി. സുദർശനൻ, സി.കെ. ശ്രീരാജ്, സജിത പ്രദീപ്, ഹൈദ്രോസ് കുന്നത്ത്, പി.വി. വിജീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി സി.എൻ. സതീഷ് കുമാർ (ചെയർമാൻ), എ.പി. ജയൻ (കൺവീനർ), എ.എസ്. സിദ്ധാർത്ഥൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.