ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ മുനയ്ക്കക്കടവ് ഫിഷ് ലാൻഡിംഗ് സെന്ററിൽ ഫ്‌ളോട്ടിംഗ് ജെട്ടി നിർമ്മിക്കുന്നതിന് 11.67 കോടി രൂപയുടെയും ചേറ്റുവ ഹാർബറിൽ ഫ്‌ളോട്ടിംഗ് ജെട്ടി നിർമ്മിക്കുന്നതിന് 8.83 കോടി രൂപയുടെയും അനുമതിയായി. വേലിയേറ്റ - വേലിയിറക്ക സമയങ്ങളിൽ ജലനിരപ്പിനനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന ആധുനിക രീതിയിലുള്ള ഫ്‌ളോട്ടിംഗ് ജെട്ടി നിർമ്മാണത്തിലൂടെ മത്സ്യബന്ധനയാനങ്ങൾക്ക് പ്രത്യേകിച്ച് ചെറുവള്ളങ്ങൾക്ക് സുഗമമായി കരയ്ക്ക് അടുപ്പിക്കാൻ സാധിക്കും. സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര - സംസ്ഥാന സഹകരണത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.