cochin

തൃശൂർ: ഗുരുവായൂർ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട പള്ളിശ്ശേരി മന മധുസൂദനൻ നമ്പൂതിരിക്ക് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആദരം. ബോർഡ് മെമ്പർ എം.ബി. മുരളീധരൻ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത, ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് ഓഫീസർ പി. വിമല, ഡെപ്യൂട്ടി സെക്രട്ടറി എം. മനോജ്കുമാർ, ക്ഷേത്ര ദർശനം മാനേജർ പി.വി. സജീവ് തുടങ്ങിയവർ പ്രസംഗിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ മേൽശാന്തിയാണ് മധുസൂദനൻ നമ്പൂതിരി. രണ്ടാം തവണയും ഗുരുവായൂരപ്പനെ സേവിക്കാൻ അവസരം ലഭിച്ചത് ഒരു വലിയ ഭാഗ്യമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.