1

തൃശൂർ: ഇലക്ടറൽ ബോണ്ട് വഴി സ്വരൂപിച്ച പണം കൊണ്ട് ജനാധിപത്യത്തെ വിലയ്‌ക്കെടുക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. എൽ.ഡി.എഫ് തൃശൂർ ലോക്‌സഭാ മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തൃശൂർ ചെമ്പോട്ടിൽ ലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം.കെ. കണ്ണൻ അദ്ധ്യക്ഷനായി.
സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, റവന്യൂ മന്ത്രി കെ. രാജൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോൺ, സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സി.എൻ. ജയദേവൻ, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, കെ.കെ. രാമചന്ദ്രൻ, ഘടകകക്ഷി നേതാക്കളായ പി.കെ. രാജൻ, മോളി ഫ്രാൻസിസ്, സി.ആർ. വത്സൻ, സെബാസ്റ്റ്യൻ ചൂണ്ടൽ, ഗോപിനാഥ് തറ്റാട്ട്, എം.കെ. തങ്കപ്പൻ, ഫ്രെഡി കെ. താഴത്ത്, ജയ്‌സൺ മാണി, ദിപിൻ തെക്കെപ്പുറം, സയ്ദ് ഷബീൽ ഹൈദ്രോസി തങ്ങൾ, രാഘവൻ മുളങ്ങാടൻ, ഷൈജു ബഷീർ, പോൾ എം. ചാക്കോ, ടി.ആർ. രമേഷ് കുമാർ, ഷീല വിജയകുമാർ, സൊലേസ് സ്ഥാപക ഷീബ അമീർ എന്നിവർ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ സ്വാഗതവും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് നന്ദിയും പറഞ്ഞു.

കേരളത്തിനുമേൽ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കേറ്റ കനത്ത പ്രഹരമാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

- മന്ത്രി ഡോ. ആർ. ബിന്ദു