1

തൃശൂർ: വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ സംരംഭക വർഷം നൂറ് ശതമാനം കൈവരിച്ച് വിജയകരമായ അന്തിമഘട്ടത്തിലേക്ക്. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി ജില്ല ഈ വർഷവും നൂറ് ശതമാനം കൈവരിച്ചു. നൂറ് ശതമാനം കൈവരിച്ച സംരംഭക വർഷം 2.0 ന്റെ വിജയാഘോഷച്ചടങ്ങ് കളക്ടർ വി.ആർ. കൃഷ്ണ തേജയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് അനെക്‌സ് ഹാളിൽ നടന്നു. മാർച്ച് 31 വരെയാണ് സംരംഭക വർഷം 2.0 ന്റെ കാലാവധി.

സംരംഭക വർഷം 2.0