1

തൃശൂർ: കരിവെള്ളൂർ മുരളി രചിച്ച നാടകക്കാരൻ എന്ന നിലയിൽ എന്റെ ജീവിതം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങിന്റെ സംഘാടക സമിതി രൂപീകരിച്ചു. 91 അദ്ധ്യായങ്ങളിലായി 1000 ഓളം പേജുകളിലായി ഉള്ള ഈ ബൃഹദ്ഗ്രന്ഥം കേരളത്തിന്റെ നാടക ജീവിതത്തെ സമാഹരിച്ചിരിക്കുകയാണ്. 27 വൈകീട്ട് 4.30ന് കേരള സംഗീത നാടക അക്കാഡമിയിൽ നടക്കുന്ന പുസ്തക പ്രകാശനച്ചടങ്ങ് അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അദ്ധ്യക്ഷത വഹിക്കും. സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ പുസ്തകം പ്രകാശനം ചെയ്യും. രജിത മധു പുസ്തകം ഏറ്റുവാങ്ങും. പുസ്തകപ്രകാശന സംഘാടക സമിതി ചെയർമാനായി കാവുമ്പായി ബാലകൃഷ്ണനും ജനറൽ കൺവീനറായി അഡ്വ. വി.ഡി. പ്രേമപ്രസാദിനെയും തിരഞ്ഞെടുത്തു.