തൃശൂർ: കേരള സർവകലാശാല കലോത്സവത്തിൽ വിധികർത്താക്കൾ കോഴ വാങ്ങിയെന്ന് എസ്.എഫ്.ഐ പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. പൊലീസിനെ അറിയിക്കുക മാത്രമാണ് ചെയ്തത്. നിയമപരമായി ചെയ്യേണ്ടതേ എസ്.എഫ്.ഐ ചെയ്തിട്ടുള്ളൂ. മാദ്ധ്യമങ്ങളാണ്‌ കോഴ ആരോപണം ഉയർത്തി ചർച്ച ചെയ്തത്. മാർഗം കളി മത്സരം കഴിഞ്ഞ ഉടൻ പല മത്സരാർത്ഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതോടൊപ്പം ചില വിധികർത്താക്കൾ ചില കോളേജുകളുമായി ബന്ധപ്പെട്ടെന്ന് മനസിലായി. തുടർന്ന് ലഭിച്ച വിവരങ്ങൾ വിജിലൻസിനെ അറിയിക്കുക മാത്രമാണ് സർവകലാശാല യൂണിയൻ ഭാരവാഹികൾ ചെയ്തത്. ഇതേത്തുടർന്ന് അന്വേഷണം നടന്നിരുന്നു.