കൊടുങ്ങല്ലൂർ: ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹ്നാൻ കൊടുങ്ങല്ലൂരിൽ റോഡ് ഷോ നടത്തി. ചന്തപ്പുര ഇന്ദിരാ ഭവനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ബസ് സ്റ്റാൻഡ് പരിസരത്ത് കൂടെ നഗരം ചുറ്റി സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. റോഡ് ഷോയിൽ നേതാക്കളായ ടി.എം. നാസർ, ഒ.ജെ. ജനീഷ്, ഇ.എസ്. സാബു, എൻ.എസ്. ഷൗക്കത്ത്, കെ.പി. സുനിൽകുമാർ, പി.വി. രമണൻ, പി.യു. സുരേഷ് കുമാർ, വി.എം. ജോണി, ടി.എ. നൗഷാദ്, റസിയ അബു എന്നിവർ നേതൃത്വം നൽകി.