മണലൂർ : മണലൂരിന് ആവേശം പകർന്ന് വി.എസ്. സുനിൽകുമാറിന്റെ മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനം. റംസാനിലെ ആദ്യവെള്ളിയാഴ്ച വെങ്കിടങ്ങ് പഞ്ചായത്തിലെ കെട്ടുങ്ങൽ ജുമാ മസ്ജിജിദിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. ഏനാമാക്കൽ കർമ്മലമാതാ ഇടവക പള്ളിയിലും കരുവന്തല ദേവി ക്ഷേത്രത്തിലും മുപ്പട്ടിത്തറ, കോടമുക്ക്, തൊയക്കാവ് വടക്ക്, പാടൂർ എന്നിവിടങ്ങളിലെ ജുമാ മസ്ജിദുകളിലും സന്ദർശനം നടത്തി. മുല്ലശേരി ബ്ലോക്ക് ആശുപത്രിയിൽ രോഗികളെയും സ്റ്റാഫുകളെയും കണ്ട് വോട്ട് അഭ്യർത്ഥന നടത്തി. അന്നകര ചിറയ്ക്കൽ ക്ഷേത്രം എന്നിവിടങ്ങളിലും സന്ദർശനം നടത്തി.
ഉച്ചയോടെ എളവള്ളി പഞ്ചായത്തിലെ പുവ്വത്തൂർ ബസ് സ്റ്റാൻഡിൽ എത്തിയ സുനിൽ കുമാർ ഓട്ടോ തൊഴിലാളികളുടെ അരികിലെത്തി വോട്ട് അഭ്യർത്ഥിച്ചു. പകൽ വീട്ടിൽ എത്തിയ സുനിൽകുമാർ 17 ഓളം വയോജനങ്ങളുമായി കുശലാന്വഷണം നടത്തി. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻ കോൺവെന്റ്, ചർച്ച്, വാക പള്ളി വ്യവസായ എസ്റ്റേറ്റ്, ഹരിത കർമ്മസേനാ, അമൃതം ഫുഡ്‌സ് തൊഴിലാളികൾ, പഞ്ചായത്ത് ഓഫീസ്, ജനകീയ ഹോട്ടൽ എന്നിവിടങ്ങളിൽ എത്തി വോട്ട് അഭ്യർത്ഥിച്ചു.
എൽ.ഡി.എഫ് നേതാക്കളായ വി.ആർ. മനോജ്, പി.എ. രമേശൻ, ബെന്നി ആന്റണി, കെ.കെ. ബാബു, സണ്ണി വടക്കൻ, സി.ആർ. ദിലീപ്, എൻ.കെ. പ്രീതി, പി.കെ. പ്രസാദ്, എം.ജി. രജീഷ്, വി.കെ. രവീന്ദ്രൻ, എ.ആർ. സുഗുണൻ, പി.ജി. സുബി ദാസ്, ഷാജി കാക്കശേരി, ടി.സി. മോഹനൻ, പി.വി. അശോകൻ എന്നിവർ നേതൃത്വം നൽകി.