തൃശൂർ: രാജ്യത്തെ കടലോര സുരക്ഷയും വികസനവും ഏറെ മുന്നോട്ടുപോയിട്ടും കേരളത്തിന്റെ തീരപ്രദേശങ്ങളിലെ അവസ്ഥ വേദനയുണ്ടാക്കുന്നുവെന്ന് സുരേഷ് ഗോപി. ചാവക്കാട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. സാന്ദീപനി മാതൃസദനം, വിശ്വനാഥ ക്ഷേത്രം, രാജ ഹോസ്പിറ്റൽ, കാവതിയാട് ക്ഷേത്രം, നാഗയക്ഷി ക്ഷേത്രം, ഹയാത്ത് ഹോസ്പിറ്റൽ, ഇടപ്പള്ളി കോളനി, വല്ലഭ കളരി, വിദ്യാനികേതൻ സ്‌കൂൾ എന്നിവിടങ്ങളിൽ സുരേഷ് ഗോപിക്ക് വൻവരവേൽപ്പാണ് ലഭിച്ചത്. റോഡ് ഷോയ്ക്കു ശേഷം ചക്കംകണ്ടം ഇഫ്താർ വിരുന്നിൽ പങ്കെടുത്തു മടങ്ങി.
കേരളത്തിലെ തീരമേഖലയിൽ മുന്തിയ പ്രാധാന്യം അർഹിക്കുന്നവയാണ് ചാവക്കാട്, നാട്ടിക, വാടാനപ്പിള്ളി ഹാർബറുകൾ. രാജ്യത്തിന്റെ മത്സ്യക്കയറ്റുമതി എട്ട് ബില്യൺ ഡോളർ കടന്നതിൽ തൃശൂരിലെ തീരങ്ങളുടെ സംഭാവന എത്രയാണ്? മത്സ്യമേഖലയെ മാത്രമല്ല, തീരദേശത്തെ മൊത്തം വികസനവും അവഗണിക്കപ്പെടുന്നു. ഇതിന് ഉത്തരവാദികളായ സംസ്ഥാന സർക്കാരും, ജനപ്രതിനിധികളും മാപ്പ് ചോദിക്കണം.
- സുരേഷ് ഗോപി