കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം എം.സി.എഫിൽ ബെയ്‌ലിംഗ് മെഷീൻ സ്ഥാപിച്ചു. പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ 4 ലക്ഷം രൂപ വകയിരുത്തിയാണ് മെഷീൻ സ്ഥാപിച്ചത്. മെഷീന്റെ സ്വിച്ച് ഓൺ പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. 21 വാർഡുകളിൽ നിന്നും 30 അംഗ ഹരിതകർമ്മ സേന മാസംതോറും ശേഖരിക്കുന്ന 10 ടണ്ണിൽപ്പരം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ബെയ്‌ലിംഗ് മെഷീൻ മുഖേന പ്രസ് ചെയ്ത് ചുരുങ്ങിയ സ്ഥല സൗകര്യത്തിൽ സൂക്ഷിക്കുന്നതിനും ചെലവു കുറഞ്ഞ രീതിയിൽ മാലിന്യം ട്രാൻസ്‌പോർട്ട് ചെയ്യാനും സാധിക്കും. വികസനകാര്യ ചെയർമാൻ കെ.എ. അയൂബ് അദ്ധ്യക്ഷനായി. സി.സി. ജയ, പി.യു. കൃഷ്‌ണേന്ദു, ആമിന അൻവർ, ജയകുമാർ, നീതു, അബ്ദുള്ള ബാബു, സെറീന തുടങ്ങിയവർ സംസാരിച്ചു.