ijk

ഇരിങ്ങാലക്കുട: ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ ഇന്നലെ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. രാവിലെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നിന്ന് ആരംഭിച്ച പ്രചാരണം ഇരിങ്ങാലക്കുട സഹകരണ ആശുപത്രി, വിവിധ കോൺവെന്റുകൾ, ഇരിങ്ങാലക്കുട സഹകരണ ബാങ്ക്, ആലപ്പാട് മിഷൻ ഹോസ്പിറ്റൽ, കാട്ടൂർ സഹകരണ ബാങ്ക്, വിവിധ സ്‌കൂളുകൾ പൊഞ്ഞനം ഭഗവതി ക്ഷേത്രം, പൊഞ്ഞനം ജുമാ മസ്ജിദ് മുകുന്ദപുരം പബ്ലിക് സ്‌കൂൾ, മാപ്രാണം മൂരിയാട് തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ സ്ഥാപനങ്ങളിലും വ്യക്തികളെയും സന്ദർശിച്ചു വോട്ട് അഭ്യർത്ഥിച്ചു. ഇന്ന് ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വടക്കെക്കാട് ബ്ലോക്ക്, ഗുരുവായൂർ ബ്ലോക്ക് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പ്രചരണം നടത്തും.