കയ്പമംഗലം : പഞ്ചായത്തിൽ ഹരിതമിത്രം ആപ്പ് മുഖേനയുള്ള മാലിന്യ ശേഖരണ പദ്ധതി ഊർജിതമാക്കുന്നതിന്റെ ഭാഗമായി 22 ഹരിതകർമ്മ സേനാംഗങ്ങൾക്ക് 15,200 രൂപ വില വരുന്ന സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. കയ്പമംഗലം കുടുംബശ്രീ സി.ഇ.എഫ് ലോൺ മുഖേനയാണ് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി നിർവഹിച്ചു. വൈസ് പ്രസിഡന്റ് മണി ഉല്ലാസ് അധ്യക്ഷയായി. പി.എ. ഇസ്ഹാഖ്, പി.കെ. സുകന്യ, റസീന ഷാഹുൽ ഹമീദ്, ജിനൂബ് അബ്ദുറഹ്മാൻ, ഷാജഹാൻ, ബീന സുരേന്ദ്രൻ, ജയന്തി, യു.വൈ. ഷെമീർ, പ്രജീന റെഫീഖ്, സിബിൻ അമ്പാടി, പി.എസ്. രതീഷ്, റെസ്മിയ, പുഷ്പ, അമ്പിളി തുടങ്ങിയവർ സംബന്ധിച്ചു.