കൊടകര: എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയൻ വനിതാ സംഘം സെക്രട്ടറിയും അവിട്ടപ്പിള്ളി ഈസ്റ്റ് ശാഖയുടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവിനീറുമായ സുമ ഷാജിയെ വീട്ടിൽ കയറി അസഭ്യ പറയുകയും ഭീഷണിപെടുത്തകയും ചെയ്ത സ്ത്രീക്കെതിരെ വെള്ളിക്കുളങ്ങര പൊലീസ് നടപടി സ്വീകരിക്കാത്തതിൽ വനിത സംഘ യൂണിയൻ കമ്മിറ്റി പ്രതിഷേധിച്ചു. സോഷ്യൽ മീഡിയ വഴി സുമ ഷാജിയെയും കൊടകര യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശനെയും അപമാനിക്കുന്നരീതിയിൽ പോസ്റ്റ് ഇടുകുയും പ്രചരണം നടുത്തുകയും ചെയ്ത വാട്ട്‌സ് ആപ്പ് ഗ്രൂപ്പിനെതിരെയും അഡ്മിനെതിരെയും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ സൂര്യ ഗോപകുമർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ, യോഗം ഡയറക്ടർ എൻ.ബി. മോഹനൻ,വനിതാ സംഘം കോഡിനേറ്റർ പ്രഭാകരൻ മുണ്ടക്കൽ, കേന്ദ്ര സമിതി അംഗം ലൗലി സുധീർ ബേബി, മിനി പരമേശ്വരൻ, ശാരദ ബാസിൽ , ട്രഷറർ ഷൈല രാജൻ,വനിതാ സംഘം വൈസ് പ്രസിഡന്റ് ലീന വിജയൻ എന്നിവർ സംസാരിച്ചു.