bjp

തൃശൂർ: ബി.ജെ.പി ജില്ലാ ആസ്ഥാനത്തിന്റെ പാലു കാച്ചൽ നടന്നു. ചെമ്പൂക്കാവ് ചെറുമുക്ക് ക്ഷേത്രത്തിന് സമീപമാണ് ഓഫീസ് സമുച്ചയം നിർമ്മിക്കുന്നത്. ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.വി.ശ്രീധരന്റെ പത്‌നി രത്‌നം ചടങ്ങിന് നേതൃത്വം നൽകി. ജില്ലാ ഓഫീസ് 'നമോ ഭവന്റെ' ഉദ്ഘാടനം പിന്നീട് നടക്കും. പാലുകാച്ചൽ ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാർ, മുതിർന്ന നേതാവ് കെ.വി.ശ്രീധരൻ, സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ സി.സദാനന്ദൻ, അഡ്വ.ബി.ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ, മേഖലാ നേതാക്കളായ അഡ്വ.രവികുമാർ ഉപ്പത്ത്, ഉണ്ണികൃഷ്ണൻ, ബിജോയ് തോമസ്, സംസ്ഥാന സെക്രട്ടറി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.