ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് ശാസ്താവിന്റെ പാണ്ടി, പഞ്ചാരി മേളങ്ങൾക്ക് നേതൃത്വം നൽകുന്ന പെരുവനം കുട്ടൻ മാരാർ ശാസ്താവിന്റെ പ്രമാണച്ചുമതലയിൽ 25ന്റെ നിറവിൽ. ശാസ്താവിന്റെ മേളപ്രമാണച്ചുമതല വഹിച്ച മറ്റൊരു മേളകലാകാരനില്ല.
2000ലാണ് പെരുവനം കുട്ടൻ മാരാർ ശാസ്താവിന്റെ മേള പ്രമാണം ഏറ്റെടുക്കുന്നത്. മേള അർപ്പണബോധത്തെ മാനിച്ച് പെരുവനം കുട്ടൻ മാരാർക്ക് പ്രമാണത്തിന്റ 25-ാം വർഷത്തിൽ ആറാട്ടുപുഴ ശാസ്താവിന്റെ രൂപം ആലേഖനം ചെയ്ത സുവർണമുദ്രയും കീർത്തി ഫലകവും പ്രശസ്തി പത്രവും നൽകി ആദരിക്കും.
19ന് രാവിലെ നടക്കുന്ന തിരുവാതിര വിളക്കിന് ശേഷം രാവിലെ 7.30ന് കുട്ടൻ മാരാർക്ക് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ സുവർണമുദ്ര സമ്മാനിക്കും.