
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വടക്കുംപുറം പകൽവീട്ടിൽ വയോജന സംഗമം തൃശൂർ ആരോഗ്യ ശാസ്ത്ര സർവകലാശാല ഗവേഷണ വിഭാഗം ഡീൻ ഡോ. ഷാജി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അനിത ബാബു അദ്ധ്യക്ഷയായി. അപ്പുക്കുട്ടൻ മാസ്റ്റർ, എം.എം. കുമാരൻ, തിലകൻ വടശ്ശേരി, വയോമിത്രം കോ- ഓർഡിനേറ്റർ ശരത് എന്നിവർ സംസാരിച്ചു.
പകൽ വീട് കൺവീനർ പി എസ് ധനഞ്ജയൻ, കെ.വി. ഗിരിജൻ, സി.ഡി. ബുൾഹർ എന്നിവർ നേതൃത്വം നൽകി. സി.ഡി.എസ് മെമ്പർമാരായ രതി വിനോദ്, രാഗി ബിജു, എ.ഡി.എസ് കോ- ഓർഡിനേറ്റർ സി.ജി. അരുണൻ, ആശാ വർക്കർ ശ്രീദേവി അനിൽ എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയിൽ പങ്കെടുത്ത എൺപതിലധികം വയോജനങ്ങൾക്ക് ഈശ്വരമംഗലത്ത് രമണി സുകുമാരൻ സ്‌പോൺസർ ചെയ്ത സദ്യ നടത്തി.
കാപ്
പുല്ലൂറ്റ് വടക്കുംപുറം പകൽവീട്ടിൽ നടന്ന വയോജന സംഗമം.