
പാവറട്ടി: കേരള ഹോർട്ടികൾചർ മിഷൻ 'പാക്‌സ്' റീട്ടെയിൽ ഔട്ട്‌ലെറ്റ് ചിറ്റാട്ടുകര സഹകരണ ബാങ്കിൽ ആരംഭിച്ചു. പ്രാദേശിക കർഷകരിൽനിന്ന് പഴം, പച്ചക്കറി, കാർഷിക ഉൽപന്നങ്ങൾ എന്നിവ സംഭരിച്ചു വില്പന നടത്താൻ ലക്ഷ്യമിട്ട് ആരംഭിക്കുന്ന റീട്ടെയിൽ ഔട്ട്‌ലെറ്റ് ചെയിന്റെ ഭാഗമായാണ് ചിറ്റാട്ടുകരയിൽ ഔട്ട്‌ലറ്റ് ആരംഭിക്കുന്നത്. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ.എ. അബ്ദുൽ ഹക്കീം അദ്ധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.പി.ദിവ, കെ.ആർ. രാഗേഷ്, ബീമോൾ സിജിൻ, സെഫിൻ ജോൺ, പി.കെ. രമേശ് എന്നിവർ സംസാരിച്ചു.