കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയനിലെ എടവിലങ്ങ് ശാഖയുടെ വാർഷിക പൊതുയോഗം നടന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ പി.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് പി.ജി. വിശ്വനാഥൻ അദ്ധ്യക്ഷനായി. അഡ്മിനിസ്ടേറ്റീവ് കമ്മിറ്റി അംഗം എം.കെ. തിലകൻ, ശാഖാ സെക്രട്ടറി രാജേന്ദ്രൻ അയ്യാലിൽ എന്നിവർ സംസാരിച്ചു. ശാഖാ വരണാധികാരിയും അഡ്മിനിസ്ടേറ്റീവ് കമ്മിറ്റി അംഗവുമായ ഡിൽഷൻ കൊട്ടേക്കാട്ടിൻ്റ നേതൃത്വത്തിൽ ഭരണസമിതിയെയും തെരഞ്ഞെടുത്തു.
ഭാരവാഹികൾ: പി.ജി. വിശ്വനാഥൻ (പ്രസിഡന്റ്), എ.എ. അജിതൻ (വൈസ് പ്രസിഡന്റ്), വിജയ ശിവരാമൻ (സെക്രട്ടറി), രാജേന്ദ്രൻ അയ്യാലിൽ (യൂണിയൻ കമ്മിറ്റി), ലിങ്കൺ ശാന്തി, രാമചന്ദ്രൻ പുന്നക്കുഴി, ഗോപിനാഥ് ടി.കെ, തുളസിദാസ് നടുമുറി, ഇ.ജി. മുകുന്ദൻ, എ.പി. പ്രദീപ്, കെ.കെ. അശോകൻ (എക്സിക്യൂട്ടിവ് അംഗങ്ങൾ), സുനന്ദ വിജയൻ, കെ.ടി. രവീന്ദ്രൻ, കെ.എ. കാർത്തികേയൻ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ).