suresh

ഇരിങ്ങാലക്കുട: അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ആനകളുടെ കൈമാറ്റത്തിന് അനുമതി നൽകിയ വിജ്ഞാപനത്തെ സ്വാഗതം ചെയ്യുന്നതായും വിഷയത്തിൽ കേരള സർക്കാർ തുടർ നടപടി സ്വീകരിക്കണമെന്നും എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. രാജ്യസഭയിൽ ഈ വിഷയം ഞാൻ അവതരിപ്പിച്ചിരുന്നു. പരിസ്ഥിതി മന്ത്രി ഭൂപീന്ദർയാദവ് വിവരങ്ങൾ ആവശ്യപ്പെട്ടത് അനുസരിച്ച് പാറമേക്കാവ് ദേവസ്വം അധികൃതരിൽ നിന്ന് ലഭിച്ച വിവരങ്ങൾ മന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ചിരുന്നു. ആനകളില്ലാതെ പൂരം നടത്താൻ പറ്റില്ല. മലയോര മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന കാട്ടാനകളെ നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണം. റോഡ് ഉണ്ടാക്കിയതിനും പാലം ഉണ്ടാക്കിയതിനും ചെലവും പലിശയും എത്രയാണെന്ന് ചേർത്ത് എല്ലാ ടോൾ ഗേറ്റിലും ഒരു ബോർഡ് വച്ച് ജനങ്ങളെ അറിയിക്കാൻ ഭരിക്കുന്നവർ തയ്യാറാകണം.