work
ദേശീയപാതയിൽ ചിറങ്ങരയിൽ അറ്റകുറ്റ പണികൾ നടക്കുന്നു

കൊരട്ടി: ദേശീയ പാത ചിറങ്ങരയിൽ ടാറിന്റെ മുകളിൽ രൂപപ്പെട്ട ചാലുകൾ ഒഴിവാക്കുന്നതിനായ് അറ്റകുറ്റ പണികൾ ആരംഭിച്ചു.
ശനിയാഴ്ച പുലർച്ചെയായിരുന്നു ആദ്യഘട്ട പണികൾ. ജെ.സി.ബി ഉപയോഗിച്ച റോഡ് മാന്തിയെടുത്തു. അടുത്ത ദിവസങ്ങളിൽ ഇവിടെ രണ്ടു പാളികൾ പുതുതായി നിർമ്മിക്കും. പെരുമ്പി മുതൽ പൊങ്ങം വരെയാണ് റോഡിലെ അപാകതകൾ പരിഹരിക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കി രാത്രിയിലാണ് പ്രവൃത്തികൾ നടക്കുന്നത്. വേനൽ കനത്തതോടെ റോഡിലെ ചാലുകൾക്ക് ആഴം കൂടുകയും നിരന്തരം അപകടങ്ങൾ സംഭവിക്കുകയുമായിരുന്നു. മാസങ്ങളായി തുടരുന്ന അപകടാവസ്ഥ പരിഹരിക്കാൻ ഡെന്നീസ് കെ.ആന്റണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ്(എം) മാസങ്ങൾക്ക് മുൻപ് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. മൂന്നു ദിവസം മുൻപ് സനീഷ്‌കുമാർ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും തൊട്ടടുത്ത ദിവസം കുടുംബശ്രീ അംഗങ്ങളും സമരം നടത്തിയിരുന്നു. എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ കൃഷ്ണ തേജ സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് ഉടനെയുണ്ടാകുമെന്ന് അറിയിച്ചു.