കയ്പമംഗലം : എസ്.എൻ.ഡി.പി പെരിഞ്ഞനം ഈസ്റ്റ് ശാഖാ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും യോഗം കൗൺസിലറും കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനറുമായ പി.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഇ.ആർ. കാർത്തികേയൻ അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം.കെ. തിലകൻ തിരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു. യോഗം ബോർഡ് മെമ്പർ ഡിൽഷൻ കൊട്ടേക്കാട്, ശാഖാ വൈസ് പ്രസിഡന്റ് എം.കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഇ.ആർ. കാർത്തികേയൻ (പ്രസിഡന്റ്), കെ.കെ. കുട്ടൻ (വൈസ് പ്രസിഡന്റ്), പി.ഡി. ശങ്കരനാരായണൻ (സെക്രട്ടറി), ഹരിശങ്കർ പുല്ലാനി (യൂണിയൻ കമ്മിറ്റി അംഗം), കമ്മിറ്റി അംഗങ്ങളായി പ്രഭാകരൻ ചിറ്റേഴത്ത്, വി.ആർ. ജയപ്രകാശൻ, സുധാകരൻ കളപ്പുരയ്ക്കൽ, മനോഹരൻ കാരയിൽ, സോമസുന്ദരൻ പോളശ്ശേരി, കിഷോർ അടിപ്പറമ്പിൽ, സനൽ മാരാത്ത്, ഉണ്ണിക്കൃഷ്ണൻ ഏറാട്ട്, രഞ്ജദേവൻ അടിപ്പറമ്പിൽ, പത്മഗിരീശൻ കണ്ണാംകുളങ്ങര എന്നിവരെ തിരഞ്ഞെടുത്തു.