
മാള: ജാതി സെൻസസ് ഉടൻ നടത്തണമെന്ന് കെ.പി.എം.എസ് ജില്ലാ സമ്മേളനം. കോളനികളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നും കൊടുങ്ങല്ലൂർ നഗരസഭയിലെ പട്ടികജാതി ഭൂമി തട്ടിപ്പ് കേസിലെ വിജിലൻസ് അന്വേഷണ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി.ഉമേഷ് അദ്ധ്യക്ഷനായി. സെക്രട്ടറി ലോചനൻ അമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. 'നീതി' മലയാള ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബാബു അത്താണി, മാസ്റ്റർ ഡാവിഞ്ചി, കരിങ്കാളി ഫെയിം അനൂപ് പുതിയേടത്ത് എന്നിവരെ അനുമോദിച്ചു. ജില്ലാസെക്രട്ടറി ഇ.കെ.മോഹൻദാസ്, കെ.കെ.അയ്യപ്പൻ, സി.എ.ശിവൻ, പി.കെ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ: വത്സല നന്ദൻ, അജിത കൃഷ്ണൻ, കെ.ടി.ചന്ദ്രൻ, ഇ.വി.സുരേഷ്, ടി.കെ.മുരളി, പി.സി.ബാബു.