
തൃശൂർ: മൂന്ന് ലക്ഷത്തോളം വരുന്ന ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധിയിൽ നിന്നും കിട്ടേണ്ട അർഹതപ്പെട്ട പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യം നൽകാതെ തൊഴിലാളികളെയും കുടുംബാംഗങ്ങളെയും വഞ്ചിക്കുകയാണ് സർക്കാരെന്ന് ഹെഡ് ലോഡ് ആൻഡ് ജനറൽ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.എ.ശ്രീനിവാസൻ ആരോപിച്ചു. ജില്ലാ ജനറൽ മസ്ദൂർ സംഘത്തിന്റെ വാർഷിക സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ പ്രതിഷേധം നിലനിൽക്കേ, ശ്രദ്ധ തിരിക്കാനാണ് ഇടതുപക്ഷ സംഘടനകൾ പൗരത്വ നിയമത്തിന്റെ പേരും പറഞ്ഞ് സമരം നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ്.കെ.സതീശൻ അദ്ധ്യക്ഷത വഹിച്ചു. സേതു തിരുവെങ്കിടം, കെ.വി.വിനോദ്, കെ.എൻ.വിജയൻ, എ.സി.കൃഷ്ണൻ, കെ.കെ.മുകേഷ്, പി.കെ.അറുമുഖൻ തുടങ്ങിയവർ സംസാരിച്ചു