അന്തിക്കാട് : അന്തിക്കാട് കോൾപ്പടവിൽപെട്ട മണലൂർ, ചാഴൂർ, ആലപ്പാട്, പുള്ള്, അന്തിക്കാട് വില്ലേജുകളിലെ കർഷകർക്ക് അനുവദിച്ച 2017-2018 വർഷത്തെ പമ്പിംഗ് സബ്‌സിഡി വിതരണോദ്ഘാടനം പാടശേഖര സമിതി ഓഫീസിൽ സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. സമിതി പ്രസിഡന്റ് ഇ.ജി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.ജെ. സെബി, ട്രഷറർ പി.വി. സുധീർകുമാർ, എ.വി. ശ്രീവത്സൻ, കെ.വി. രാജേഷ് പങ്കെടുത്തു.