
തൃശൂർ: മതം മാനദണ്ഡമാക്കി കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം എ.സി.മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷതയെ തകർക്കാനും ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലായ്മ ചെയ്യാനുമുള്ള ആസൂത്രിത ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഡോ.കെ.ആർ.രാജീവ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡോ.സുരേഷ് കെ.ദാമോദരൻ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ഇ.നന്ദകുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഡോ.കെ.ആർ.രാജീവ് (പ്രസിഡന്റ്), പി.വി.ബിന്ദു, ഡോ.ലിനിപ്രിയ വാസവൻ (വൈസ് പ്രസി.), ഡോ.സുരേഷ് കെ.ദാമോദരൻ (സെക്ര.), ഡോ.ടി.വി.സതീശൻ, വിധു എ.മേനോൻ (ജോ. സെക്ര.), രഹന പി.ആനന്ദ് (ട്രഷറർ), ഡോ.കെ.എം.ഷിനി (വനിത കൺവീനർ).