pothuyogam
കേരളവിശ്വകർമ്മ മഹിളാസംഘം മേത്തല ശാഖാ പൊതുയോഗം കെ.വി.എം.എസ് സംസ്ഥാന സെക്രട്ടറി ടി.കെ. കലാശിവൻ ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ: കേരള വിശ്വകർമ്മ മഹിളാസംഘം മേത്തല ശാഖാ പൊതുയോഗം കെ.വി.എം.എസ് സംസ്ഥാന സെക്രട്ടറി ടി.കെ. കലാശിവൻ ഉദ്ഘാടനം ചെയ്തു. എ.കെ.വി.എം.എസ് സംസ്ഥാന ബോർഡ് മെമ്പർ എ.ആർ. സുബ്രഹ്മണ്യൻ മുഖ്യതിഥിയായിരുന്നു. കെ.വി.എം.എസ് മേത്തല ശാഖാ പ്രസിഡന്റ് പി.സി. രാജിമോൾ അദ്ധ്യക്ഷയായി. വനിതകൾക്ക് സ്വയംതൊഴിൽ സംരംഭം തുടങ്ങുന്നതിന് നഗരസഭാ എന്റർടെയ്മന്റ് ഓഫീസർ വി.കെ. കീർത്തി പഠന ക്ലാസ് നടത്തി. കെ.വി.എം.എസ് താലൂക്ക് പ്രസിഡന്റ് സാവിത്രി പ്രഭാകരൻ, എ.കെ.വി.എം.എസ് താലൂക്ക് സെക്രട്ടറി ടി.ബി. സുരേഷ് ബാബു, താലൂക്ക് പ്രതിനിധി എൻ.കെ. അനിൽകുമാർ, ടൗൺ ശാഖാ സെക്രട്ടറി പി.പി. ഷാലി മോൻ, സെക്രട്ടറി രാധാ മോഹനൻ ട്രഷറർ അശ്വതി തിലകൻ എന്നിവർ സംസാരിച്ചു.